Sunday, April 19, 2020

02.04.2020: Breaking the word...

ദൈവത്തിന്റെ സാർവത്രികമായ പരിപാലന... ത്തിൽനിന്നു ദൈവപരിപാലനം മുഴുവൻ കേന്ദ്രീകൃതമായ ഒരു പ്രത്യേക ജനതയെ, വിശ്വസ്തമായ ഒരു ചെറിയ ഗണത്തിലൂടെ, തെരെഞ്ഞെടുക്കുന്നതതിന്റെ മുന്നോടിയായിട്ടാണ് അബ്രാത്തിന്റെ വിളിയെയും തുടർന്ന് ഇന്ന് നാം ശ്രവിച്ച, 'അബ്രാം' 'അബ്രാഹമാ'യി, അദ്ദേഹം ഒരു പുതിയ ജനതയുടെ പിതാവായി ദൈവവുമായി എന്നേക്കുമായുള്ള ഉടമ്പടിയിൽ ഏർപ്പെടുകയും അങ്ങനെ ഒരു വ്യത്യസ്ഥ ജനം, ഇസ്രായേൽ' ജനം രൂപം കൊള്ളുന്ന പ്രതിഭാസമാണ്, ആദ്യ വായന അവതരിപ്പിക്കുന്നത്.
രക്ഷാകര ചരിത്രം അവരിലൂടെയാണ് അനാവൃതമാകുന്നത്. അത്, പാരമ്പര്യത്തോടും നിയമത്തോടുമൊക്കെ കലഹിച്ചിരുന്ന യേശു, തന്നിലൂടെയാണ് ആ രക്ഷ എന്ന അവകാശവുമായുള്ള യഹൂദരുടെ തർക്കങ്ങളും ഏറ്റുമുട്ടലുകളുടെയും ഒരു ഭാഗമാണ് ഇന്നത്തെ സുവിശേഷം.
യേശുവിനെ, അവിടുത്തെ മാതാപിതാക്കളെ, പാരമ്പര്യത്തെ അറിയുന്ന സമകാലികർക്കു അത് സ്വീകരിക്കുവാൻ കഴിയുമായിരുന്നില്ല. എന്നാൽ, അവിടുത്തെ 'മരണ'വും തുടർന്നുള്ള സംഭവ വികാസങ്ങളും, അവകാശവാദങ്ങളും ഇന്ന് നാം പ്രഖ്യാപിക്കുന്ന, ആചരിക്കുന്ന വിശ്വാസത്തിലേക്കും ആചാരങ്ങളിലേക്കും ചരിത്ര ഗതിവിഗതികളിലൂടെ എത്തിപ്പെട്ടു എന്നത് മറ്റൊരു കാര്യം.
അവകാശവാദങ്ങൾ തെളിയുന്നത് ജീവിതത്തിലൂടെയും ശേഷവുമാണ്. യേശുവിൽ അത് നിഷേധിക്കാൻ ആവാത്ത വിധം തെളിഞ്ഞു. ചരിത്രം അതിന് സാക്ഷിയാണ്. 

No comments: