Sunday, April 19, 2020

വെള്ളി, 17/4/2020* ***വിചിന്തനാം...

ഇന്നത്തെ രണ്ടു വായനകളിലെയും ഒരു പ്രധാന കഥാപാത്രം പത്രോസാണ്.
ഇത് യോഹന്നാന്റെ പുത്രനായ, അന്ത്രയോസിന്റെ സഹോദരനായ ശിമയോന് യേശു നൽകിയ പേരാണ്. ഇതിനർത്ഥം 'പാറ' എന്നാണ്!
എന്നാൽ, വിരോധാഭാസം എന്നുപാറട്ടെ, യേശു ശിഷ്യൻമാരിൽ ഇത്ര ദുർബലനായ മറ്റൊരാൾ സുവിശേഷത്തിലില്ല!
എന്നാൽ, യേശുവിന്റെ മരണാനന്തരം, വിശേഷിച്ചും 'ഉയിർപ്പി'നു ശേഷം ശരിക്കും അദ്ദേഹം ഒരു പാറ തന്നെയായി.
അതാണ് ആദ്യ വായനയിൽ നാം കാണുന്നത്.
പ്രധാനപുരോഹിതനും അവന്റ കുലത്തിൽപ്പെട്ട എല്ലാവരും, അധികാരികളും ജനപ്രമാണികളും നിയമജ്ഞർക്കുമൊപ്പം ഇസ്രായേൽ ജനം മുഴുവനെയും അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം അറിയിക്കുന്നത്, 'നിങ്ങൾ കുരിശിൽ തറച്ചു കൊല്ലുകയും മരിച്ചവരിൽനിന്നു ദൈവം ഉയിർപ്പിക്കുകയും ചെയ്ത (അവർ ആരെ ഭയപ്പെട്ട്‌, എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കൊന്ന് കുഴിച്ചുമൂടിയോ, അവന്റെ) നാസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഈ മനുഷ്യൻ സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്' എന്ന്.
ഇത്ര ധീരനായ ഒരുവന്റെ പിന്നെയല്ലാതെ മറ്റാരുടെ പിന്നാലെയാണ് മറ്റു ശിഷ്യന്മാർ (ദിദിമോസ് എന്ന് വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായിൽനിന്നുള്ള നാഥാനയേൽ, സെബദിയുടെ പുത്രന്മാർ എന്നിവരും വേറെ രണ്ടു ശിഷ്യന്മാരും) പോവുക! അങ്ങനെയാണവർ, 'ഞങ്ങളും നിന്നോടുകൂടെ വരുന്നു' എന്നു പറഞ്ഞ് 'മീൻ പിടിക്കാൻ' പോയത്.
ധീരനായിത്തീർന്ന പത്രോസിൽ യേശു പിന്നീട് നല്ലൊരാജപാലകനെ കാണുകയും തന്റെ ആടുകളെ മേയിക്കാൻ അദ്ദേഹത്തെത്തന്നെ നിയോഗിക്കുകയും ചെയ്തത്.
അദ്ദേഹം ആ യേശു ദൗത്യം ഭംഗിയായി നിർവ്വഹിച്ചു. ധീരനായിത്തന്നെ അവിടുത്തേയ്ക്കുവേണ്ടി തുടർന്ന് ജീവിക്കയും മരിക്കുകയും ചെയ്തത്.
നല്ലൊരാജപാലകനായി അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ നമുക്കദ്ദേഹത്തെ കാണാൻ എളുപ്പമാണ്.
കൊറോണായ്‍ക്കു പുറമെ ഗൗരവമായ പ്രതിസന്ധികളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന സഭയ്ക്ക് ഈ വലിയ മുക്കുവന്റെ മാതൃകതന്നെ മതിയാവും.
മുമ്പ് നാം എങ്ങനെയായിരുന്നു എന്നതിലുപരി യേശുവിനെ ഗുരുവും നാഥനുമായി സ്വീകരിച്ചതിനു ശേഷം നാം എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം.
യേശുവിനു യോജിച്ച ശിഷ്യന്മാരായി ജീവിച്ചു കൊറോണായുൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിക്കാം.
ശുഭദിനം.

No comments: