Sunday, April 19, 2020

ബുധൻ, 15/4/2020 Easter Wednesday Breaking the word...


യേശു അനുഭവം പുതിയ തലങ്ങളിലേക്ക് വളരുന്നു. അവിടുത്തെ അടക്കം ചെയ്ത കല്ലറയിലെ അസ്സാന്നിത്യം ഉയിർപ്പായി പലർക്കും അനുഭവപ്പെട്ടു തുടങ്ങിയശേഷവും, 'അപ്പസ്തോലന്മാരിൽ രണ്ടു പേർ' സ്വന്തം കാര്യങ്ങൾക്കായി യാത്രയിലാണ്. ആ യാത്രയിൽ യേശുവും സഹയാത്രികനാവുന്നത് അവർ തിരിച്ചറിയുന്നു. തിരിച്ചുവന്നവർ 'അവിടെ കൂടിയിരുന്ന പതിനൊന്നുപേരെയും...' കണ്ട് തങ്ങളുടെയും അനുഭവം പങ്കുവയ്ക്കുന്നു, ഉയിർപ്പ് നിഷേധിക്കാനാവാത്ത അനുഭവമാവുന്നു.
ഇത്തരം അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പത്രോസും യോഹന്നാനും ദേവാലയത്തിലേക്ക് പോകുന്നതും, സുന്ദരകവാടത്തിൽ ഭിക്ഷ യാചിക്കുന്ന മുടന്തനെ കാണുന്നതും, അവനു കൊടുക്കാൻ സ്വർണത്തെ, വെള്ളിയേക്കാൾ ആവശ്യമായ ഒന്നു, നടക്കാനുള്ള ശേഷി നൽകാൻ തങ്ങൾ ഇപ്പോഴും സനീവനായി അനുഭവിക്കുന്ന യേശുവിനാവും എന്ന ബോധ്യത്തോടെ, അവനു ആ ശേഷി നൽകി അവനെയും കൂടിനിന്നവരെയും സ്‌തപ്ത- രാക്കിയത്. അങ്ങനെ യേശുവിന്റെ ഉയിർപ്പ് ശിഷ്യഗണത്തിനു പുറമെ വ്യാപിച്ചു അവരും യേശു ശിഷ്യത്വത്തിലേക്കു കടന്നുവരുന്നത്...
അപ്പസ്തോലന്മാരുടെ എണ്ണം ഇവിടെ വ്യക്തമാണോ! പൗലോസ്‌ എങ്ങനെ അപ്പസ്തോലനായി! മഗ്ദലേന മറിയം എന്തുകൊണ്ട് അപ്പസ്തോലയായി പരിഗണിക്കപ്പെട്ടില്ല! (സൗകര്യം പോലെ മറ്റൊരവസരത്തിൽ ഇതിനെക്കുറിച്ചു ചിന്തിക്കാവുന്നതാണ്)
യേശു, മരണത്തെപ്പോലും കീഴടക്കിയവൻ, കൂടെയുള്ളപ്പോൾ സ്വർണ്ണവും വെള്ളിയുമൊന്നും ആവശ്യമുണ്ടാവില്ല, തീർച്ച. എന്നാൽ ഇന്ന് അവയെല്ലാം സഭയായി വികസിച്ചു നിൽക്കുന്ന ശിഷ്യഗണങ്ങൾക്കുണ്ട്. അവിടെ 'നിങ്ങൾക്ക് ദൈവത്തെയും മാമോനെയും ഒരുപോലെ സേവിക്കാൻ സ്നേഹിക്കാനാവില്ല' എന്ന് പഠിപ്പിച്ച യേശു ഉണ്ടാവുമോ!
സാമ്പത്തിന്റെ ശക്തിയുടെയൊക്കെ വ്യർത്ഥത തിരിച്ചറിഞ്ഞ സമയമാണല്ലോ കൊറോണാക്കാലം!
ആകാശത്തിലെ പറവകളെ പോറ്റുന്ന, വയലിലെ പുല്ലിനെ അലങ്കരിക്കുന്ന ദൈവം നമ്മെയും പരിപാലിക്കും, ഈ കൊറോണയുടെ നടുവിലും. എങ്കിലും നമുക്കാവുന്ന പ്രതിരോധങ്ങൾ തീർക്കാം, സർക്കാരുകളോട് സഹകരിച്ചുകൊണ്ട്.
ദൈവ രാജ്യവും അവിടുത്തെ നീതിയും ആദ്യം അന്വേഷിക്കാം, മറ്റുള്ളവയെല്ലാം നല്കപ്പെടുകതന്നെ ചെയ്യും.
സുപ്രഭാതം

No comments: