Sunday, April 19, 2020

08.04.2020: Breaking the word...

ആരാധനാക്രമത്തിന്റ, വിശുദ്ധ വാരത്തിന്റെയൊക്കെ പരിസമാപ്തിയായ പെസഹാത്രിദിനത്തിലേക്ക്‌ തൊട്ടുമുൻപുള്ള ദിനമായ ഇന്ന് കർത്തൃദാസന്റെ മൂന്നാം ഗാനമാണ് ആദ്യത്തെ വായന. അവൻ എല്ലാ പ്രതിസന്ധികൾക്കും ഒരുക്കമാണ്, കർത്താവ് അവനു നീതി നടത്തിക്കൊടുക്കുമെന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ട്. അതുകൊണ്ടുകൂടിയാണ് അവിടുത്തേക്ക്‌ ഉചിതമെന്നു തോന്നുമ്പോൾ ഉത്തരമരുളമേ എന്ന് പ്രാർത്ഥിക്കുന്നതും.
സുവിശേഷത്തിൽ യേശു തെരഞ്ഞെടുത്ത, അവിടുത്തോടുകൂടെയായിരുന്ന യൂദാസ് യേശുവിനെ ഉപേക്ഷിക്കാൻ മാത്രമല്ല ഒറ്റിക്കൊടുക്കാനും അതിൽനിന്നും ലാഭം കൊയ്യാനും തീരുമാനിച്ചത്! ഇവിടെ അവൻ കർത്തൃദാസനായിട്ടല്ല, പിന്നെയോ സ്വയം കർത്താവ് ചമയാൻ തീരുമാനിക്കുകയാണ്. അവന്റെ അന്ത്യംതന്നെയാവും അത്തരക്കാർക്കെല്ലാം.
നാളത്തെ ആരാധനാക്രമങ്ങളുടെ ഒരുക്കമായിട്ടും ഇതിന്റെ രണ്ടാം ഭാഗമായ പെസഹാ ഒരുക്കത്തിനുള്ള ശിഷ്യന്മാരുടെ അന്വേഷണത്തെ കാണാം. ഒറ്റിക്കൊടുക്കലുണ്ടാവുമെന്നും, അത് ആരിൽനിന്നുമാണെന്നറിഞ്ഞിട്ടും, അവസാനംവരെ ക്ഷമയോടെ, വാത്സല്യത്തോടെ അവനെയും ഒപ്പം കൂട്ടുകയാണ്, സഹിക്കുകയാണ്! അതാണ് കർത്തൃദാസൻ. അവനു നീതി ഉറപ്പാണ്, ഉയിർപ്പായി.
ഈ കൊറോണാ കാലത്ത് അപകടം അറിഞ്ഞിട്ടും നമ്മെ, വിശേഷിച്ചും കൊറോണബാധിതരെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകർ, സൂചീകരണത്തൊഴിലാളികൾ, ക്രമാസമാധാനപാലകർ മുതലായ മറ്റനേകരും കർത്തൃദാസ ഗ അത്തിൽപ്പെടും. അവർക്കും നീതി, പ്രതിഫലം ഉറപ്പാണ്. അവരെ കരുതലോടെ, ബഹുമാനത്തോടെ പരിഗണിക്കാം, അവരോടൊപ്പം കൊറോണയെ അതിജീവിക്കാം. സുപ്രഭാതം 

No comments: