Saturday, April 25, 2020

Reflections 21.04.2020

ചൊവ്വ, 21/4/2020
(Tuesday - 2nd week of Eastertide
- Saint Anselm of Canterbury)
വിചിന്തനം:
'കർത്താവായ യേശുക്രിസ്തുവിന്റെ പുനരുദ്ധാനത്തിനു വലിയ ശക്തിയോടെ സാക്ഷ്യം നൽകി'യതു പൊള്ളയായ വെറും അവകാശവാദങ്ങൾ കൊണ്ടോ ആചാരങ്ങൾ കൊണ്ടോ  ആയിരുന്നില്ല. അവർ 'ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കൾ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു... അവരുടെയിടയിൽ ദാരിദ്ര്യം അനുഭവിക്കുന്നവർ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായു ണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റുകിട്ടിയ തുക അപ്പസ്തോലന്മാരുടെ കാൽക്കലർപ്പിച്ചു. അത് ഓരോരുത്തർക്കും ആവശ്യമനുസരിച്ചു വിതരണം ചെയ്യപ്പെട്ടു.' ആദിമക്രൈസ്തവർക്ക് വിശ്വാസം ജീവിതമായിരുന്നു. ഇന്ന് അത് പ്രഹസ്വനവും. ഏതാനും നേരത്തെ ആചാരാനുഷ്ഠാനങ്ങൾ മാത്രം!

സഭ അതിനുശേഷം സമ്പന്നയാണ്, കാരണം അവൾ പങ്കുവയ്ക്കുന്നില്ല, മക്കളുടെ ആവശ്യമറിയുന്നില്ല, വിശപ്പുപോലും! ദൈവപരിപാലനയിൽ വിശ്വസിക്കുന്നില്ല!

ഇത്രയും സമ്പത്ത് എന്തിനാണാവോ! പട്ടിയുടെ കൈയിലെ പൊതിത്തേങ്ങപോലെ!
യേശുവിന്റെ ജീവിതത്തിനും പ്രബോധനങ്ങൾക്കും ഘടകവിരുദ്ധമായ സാക്ഷ്യമാണത്!

യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സുവിശേഷം. വളരെ ഗൂഢമായ ശൈലി! മനസ്സിലാക്കാൻ പ്രയാസമുള്ള ഈ ഭാഗത്തു പ്രത്യക്ഷവും പ്രകടവുമായ സന്ദേശം കാണുന്നില്ല!

ഈ കൊറോണാ ദുരിത കാലത്ത്, അനുവദിച്ച ഇളവുകൾപോലും പിൻവലിക്കുന്ന സാഹചര്യത്തിൽ, 'ആര്, എത്രനാൾ' എന്നുപോലും നിശ്ചമില്ലാത്ത ചുറ്റുപാടിൽ മനുഷ്യത്വത്തോടെ, സാഹോദര്യത്തോടെ, സഹാനുഭൂതിയോടെ ഉള്ളത് പങ്കുവച്ചു ധന്യരാവാം, ഒരുമയോടെ, കരുതലോടെ,  ഉത്തരവാദബോധത്തോടെ  കൊറോണയെ നേരിടാം, അതിജീവിക്കാം. ശുഭദിനം!

No comments: