Sunday, April 19, 2020

31.03.2020: Breaking the word...

ദൈവ സങ്കൽപ്പത്തെ മാറ്റിമറിച്ചവനാണ് മനുഷ്യാവതാരം ചെയ്ത ദൈവപുത്രന്. അന്നുവരെ അകലങ്ങളിൽ വിരാചിച്ച, ഭയപ്പെടുത്തുന്ന, ഭയപ്പെട്ടിരുന്ന, ശിക്ഷിക്കുന്ന ദൈവത്തെ പിതാവാക്കി - ധൂർത്ത പുത്രന്റെ പോലും -, ദുഷ്ടരുടെയും ശിഷ്ടരുടെയും മേൽ മഴ പെയ്യിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ തന്റെ സൂര്യനെ ഉദിപ്പിക്കുകയും ചെയ്യുന്ന പിതാവായി, കരുണയുള്ളവനായി, പെറ്റമ്മയേക്കാൾ സ്നേഹ മുള്ളവനായൊക്കെയാണ് യേശു അവിടുത്തെ പരിചയപ്പെടുത്തിയത്.
ഇതിന് നിരക്കാത്ത ഒരു ചിത്രമാണ് ആദ്യ വായന നൽകുന്നത്!
എന്നാൽ, അവിടെ യേശുവിന്റെ കുരിശു മരണത്തിന്റെ ഒരു സൂചന ഉണ്ടേന്നും, അത് യേശുതന്നെയും തന്റെ പ്രതിയോഗികളോട് മുൻകൂട്ടി സൂചിൽപ്പിക്കുന്നതായും യോഹന്നാന്റെ പേരിലുള്ള സുവിശേഷവും പരാമര്ശിക്കുമ്പോൾ, യേശുവിന്റെ കുരിശുമരണത്തിൻറെ അനിവാര്യതയിലേക്കു വിരൽ ചൂണ്ടുകയാണ്, അതിലൂടെയുള്ള മാനവരക്ഷയിലേംക്കും. അങ്ങനെ നമ്മെ വിശുദ്ധ വാരത്തിലേക്കു ഒരുക്കുകയുമാണ്.

No comments: